പുനര്‍ജന്മം ചരിത്രപരമായ തെളിവുകള്‍ പുനര്‍ജന്മം ചരിത്രപരമായ തെളിവുകള്‍

പുനര്‍ജന്മം ചരിത്രപരമായ തെളിവുകള്‪‍‬

Publisher Description

ജന്മാന്തരങ്ങളിലൂടെയുള്ള ജീവന്റെ യാത്ര ചരിത്രപരമായി വെളിപ്പെടുത്തുന്ന പുസ്തകം. അഗസ്ത്യ മഹര്‍ഷിയും വിശ്വാമിത്ര മഹര്‍ഷിയും എഴുതിയ ഋഷിപ്രോക്ത പുരാതന നാഡി താളിയോലകളിലെ 6 സുപ്രധാന അദ്ധ്യായങ്ങള്‍. മലയാളത്തില്‍ ആദിതമിഴ് ശ്ലോകങ്ങളും, മലയാള അര്‍ത്ഥവും ഗദ്യവിവര്‍ത്തനവും വിവരണവും സഹിതം. ശിവദേവ -പാര്‍വതിദേവി ദിവ്യസംഭാഷണം. 

ജീവന്റെ പ്രയാണത്തെക്കുറിച്ച് അറിയുന്നതിനുവേണ്ടി ഭാരതീയ ഋഷിമാര്‍ ശിവദേവ ആജ്ഞപ്രകാരം താളിയോലകളില്‍ സംസ്‌കൃതത്തില്‍ എഴുതിയതിന്റെ ആദിതമിഴ് വിവര്‍ത്തനത്തിന്റെ മലയാള ഗദ്യവിവര്‍ത്തനം. ആധുനിക ശാസ്ത്ര ശാഖകള്‍ അനുദിനം പുതിയ സാങ്കേതിക ഗവേഷണങ്ങളിലൂടെ ജീവിതം മെച്ചപ്പെടുത്തുമ്പോള്‍; അറിയാതെപോകുന്ന ജീവന്റെ രഹസ്യം! അനവധി ജന്മങ്ങളിലൂടെയുള്ള ആത്മാവിന്റെ യാത്ര!! ഭാരതീയ ഋഷിമാര്‍ തെളിവുകള്‍ സഹിതം ചരിത്ര രേഖയിലൂടെ വെളിപ്പെടുത്തുന്നു!!! ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്കുമുമ്പ് ഋഷിമാര്‍ എഴുതിയതിന്റെ വിവര്‍ത്തനം.
ഭാരത സംസ്‌കൃതിയുടെ മുഖമുദ്ര! സനാതന സംസ്‌കൃതിയുടെ ആധുനിക കാലത്തേയ്ക്കുള്ള അതുല്യ സംഭാവന!! ഹൈന്ദവ സംസ്‌കൃതിയുടെ ജീവന്റെ ജ്ഞാനത്തെക്കുറിച്ചുള്ള ചരിത്രപരമായ തെളിവുകള്‍!!! ആകെ ശ്ലോകങ്ങള്‍: 71. ആകെ വരികള്‍: 280. ആകെ പദങ്ങള്‍: 840. ശ്രീരാമന്റേയും ശ്രീകൃഷ്ണന്റേയും പുനരവതാരം. വിവേകാനന്ദന്റെ പുനര്‍ജന്മം.

1970 ഏപ്രില്‍ 4ന് ജനിച്ച് ഏഴ് ദിവസം മാത്രം ജീവിച്ച് തിരിച്ചുപോയതിനു ശേഷം 1971 ഡിസംബര്‍ 14-ാം തിയ്യതിയിലെ പുനര്‍ജന്മം.

GENRE
Lifestyle & Home
RELEASED
2021
10 June
LANGUAGE
ML
Malayalam
LENGTH
74
Pages
PUBLISHER
Kalki Kalki
SIZE
3.9
MB