Management Guru Bhagwan Sri Ram Management Guru Bhagwan Sri Ram

Management Guru Bhagwan Sri Ram

    • 2,49 €
    • 2,49 €

Publisher Description

മാനേജ്മെന്‍റ് ഗുരു ഭഗവാൻ ശ്രീരാമൻ, തന്‍റെ ധൈര്യം ക്ഷമ വിനയം വിവേകം എന്നിവയിലൂടെ കറയറ്റ മാനേജ്മെന്‍റ് കഴിവുകൾ നേടി. ഭഗവാന്‍റെ ജീവിതത്തിലെ വിവിധഘട്ടങ്ങൾക്ക് വിവിധ വ്യാഖ്യാനങ്ങളും, ഛായകളും നമുക്കെല്ലാം പഠിയ്ക്കുവാൻ ഒരുപാടു പാഠങ്ങളും ഉ്. അദ്ദേഹം എല്ലാവരേയും തുല്ല്യമായി ബഹുമാനിച്ചു. ഉത്തമനായ ശിഷ്യനും മകനും സഹോദരനും കൂടാതെ ഒരു യഥാർത്ഥ സുഹൃത്തും ആയിരുന്നു അദ്ദേഹം. ഒരിയ്ക്കലും ധർമ്മം കൈവെടിയാതിരുന്ന അദ്ദേഹം, എന്നും സത്യസന്ധനും, തന്‍റെ കടമകളിൽ നിന്നും പ്രതിജ്ഞകളിൽ നിന്നും ഒരിയ്ക്കലും ഒളിച്ചോടാത്തവനുമായിരുന്നു. ദീർഘദർശി ലളിതമാനസൻ നയതന്ത്രജ്ഞൻ എന്നീ ഗുണങ്ങൾ കൂടാതെ അദ്ദേഹം ഒരു യഥാർത്ഥ സോഷ്യലിസ്റ്റും ആയിരുന്നു. വേദങ്ങളിലേയും പുരാണങ്ങളിലേയും കാലാതിവർത്തിയായ മൂല്യങ്ങളിൽ ആഴത്തിൽ വിശ്വസിയ്ക്കുകയും, അതേസമയം മറ്റുള്ളവരുടെ സൽപ്രവർത്തികളെ അദ്ദേഹം ഹൃദയത്തിൽ തട്ടി പുകഴ്ത്തുകയും ചെയ്തു.

ശ്രീരാമന്‍റെ ഇത്തരം ഒരുപാടു സൽഗുണങ്ങളെ ഈ പുസ്തകത്തിൽ പ്രതിപാദിയ്ക്കുന്നു. ഈ സൽഗുണങ്ങൾ ജീവിതത്തിൽ പകർത്തുന്നതിലൂടെ നമുക്കും ജീവിതവിജയം നേടാം.

ഇന്ത്യയിലെ പ്രശസ്തനായ ഒരു കവിയാണ് ഡോ. സുനിൽ ജോഗി. ഇതുവരെ അദ്ദേഹം എഴുപത്തഞ്ചോളം ഗ്രന്ഥങ്ങൾ എഴുതിക്കഴിഞ്ഞു. അനവധി ദേശീയദിന പത്രങ്ങളിൽ കോളം എഴുതുന്നതു കൂടാതെ, നിരവധി വാർത്താചാനലുകളിൽ പുതിയ പാതകത്തെിയ എണ്ണമറ്റ അവതരണങ്ങളും പ്രസംഗങ്ങളും നടത്തി യിട്ടു്. ഇന്ത്യ കൂടാതെ അമേരിക്ക, കാനഡ, ഗ്രേറ്റ് ബ്രിട്ടൻ, ഫ്രാൻസ്, നോർവെ, ദുബായ്, മസ്ക്കറ്റ്, സുരിനാം തുടങ്ങിയ രാജ്യങ്ങളിലായി 18 നഗരങ്ങളിലും അദ്ദേ ഹം 2500 ൽ അധികം കവിയരങ്ങുകളിൽ പങ്കെടുക്കുകയും സംഘടിപ്പിയ്ക്കു കയും ചെയ്തിട്ടു്.

നിരവധി ആൽബങ്ങൾക്കും സിനിമകൾക്കും അദ്ദേഹം ഗാനം തയ്യാറാക്കുകയും ചെയ്തിട്ടു്. അദ്ദേഹം അനേകം ഉന്നതസ്ഥാനങ്ങൾ അലങ്കരിച്ചിട്ടു് - പാർലമെന്‍റ് മുതൽ വിവിധ മന്ത്രാലയങ്ങളിലും സംസ്ഥാനതല അക്കാദമികളിലും. നിരവധി രാഷ്ട്രീയനേതാക്കന്മാർക്ക് അദ്ദേഹം ഒരു ഉപദേഷ്ടാവാണ്. ഇന്ന് ഏറ്റവും ഊർജ്ജസ്വലനും ചിന്തോദ്ദീപകനും ആയ കവിയായി അദ്ദേഹം പുതുതലമുറക്കാർക്കിടയിൽ കണക്കാക്കപ്പെടുന്നു. സ്റ്റേജ് പ്രദർശനങ്ങളുടേയും ഡെമോൺസ്ട്രേഷനുകളുടേയും കാര്യത്തിൽ ശ്രീ. ജോഗി അതുല്ല്യനാണ്.

GENRE
Health & Well-Being
RELEASED
2018
25 March
LANGUAGE
ML
Malayalam
LENGTH
191
Pages
PUBLISHER
Diamond Pocket Books Pvt Ltd
SIZE
1.5
MB

More Books by Sunil Jogi