Nalante Damayanthi Nalante Damayanthi

Nalante Damayanthi

    • $5.99

    • $5.99

Publisher Description

ഒരൊറ്റ വിരൽ ഞാെടി കൊണ്ട്, ഒരു നിമിഷാർദ്ധത്തിൽ ഈ ലോകത്തെ മുഴുവനായും ഇല്ലായ്മ ചെയ്യാനാണ് സർവ്വ സൃഷ്ടാവായ ബ്രഹ്മാവിന് തോന്നിയത്. മനുഷ്യ കുലത്തെക്കൊണ്ട് അദ്ദേഹം അത്രമേൽ പൊറുതി മുട്ടിയിരുന്നു. തൻ്റെ തന്നെ സൃഷ്ടികളിൽ ഒന്നാണവർ; ഒരുപക്ഷേ, തനിയ്ക്കു സംഭവിച്ച ഏറ്റവും കഠിനമായ പിഴവ് എന്നു പറയാം. പക്ഷേ, ഹേമാംഗനാണെങ്കിലോ മനുഷ്യരോട് വല്ലാത്തൊരു ഇഷ്ടമാണുള്ളത്. മാനസസരോവരത്തിലെ സ്വർണ്ണ ഹംസമാണവൻ. ബ്രഹ്മാവ് മനുഷ്യ കുലത്തെ ഇല്ലായ്മ ചെയ്യാൻ ആലോചിയ്ക്കുന്നു എന്നത് അവനെ ഭയചകിതനാക്കുന്നുണ്ട്. അതു കൊണ്ടു തന്നെ, മനുഷ്യർക്കിടയിലും യഥാർത്ഥ സ്നേഹം നിലനിൽക്കുന്നുണ്ട് എന്നു തെളിയിയ്ക്കുവാൻ തനിയ്ക്ക് ഒരു അവസരം തരണം എന്ന് അവൻ ബ്രഹ്മാവിനോട് അപേക്ഷിയ്ക്കുന്നു. തുടർന്ന് ദേവലോകത്തെ ഏഷണിക്കാരൻ എന്നു പേർ കേട്ട നാരദൻ ഈ പക്ഷിയെ വിദർഭ രാജ്യത്തിലേയ്ക്ക് അയയ്ക്കുകയാണ്. അവിടെ ചെന്ന് ആ രാജ്യത്തെ രാജകുമാരിയായ ദമയന്തിയേയും നളനെന്ന രാജനേയും തമ്മിൽ ഒന്നു ചേർക്കുക എന്ന ദൗത്യമാണ് അദ്ദേഹം അവന് കൊടുക്കുന്നത്. പക്ഷേ, ദേവഗണങ്ങളിലെ തന്നെ ഏറ്റവും ശക്തനായ കലിയ്ക്ക് ദമയന്തിയുടെ മേൽ നേരത്തേ തന്നെ ഒരു നോട്ടമുണ്ട്. നളനേയും ദമയന്തിയേയും വേർപിരിയ്ക്കാൻ കഴിഞ്ഞാൽ, അതായത് ദമയന്തി നളനെ ഉപേക്ഷിയ്ക്കാൻ തയ്യാറായാൽ സ്ത്രീയുടെ ഹൃദയത്തിൽ യഥാർത്ഥ പ്രണയത്തിന് സ്ഥാനമില്ല എന്ന് ഉറപ്പിയ്ക്കാൻ കഴിയും. അങ്ങിനെയെങ്കിൽ ബ്രഹ്മാവ് മനുഷ്യകുലത്തെ തുടച്ചു നീക്കും. അതോടെ കലിയ്ക്ക് സ്വതന്ത്രനും ആവാം.

Brahma, the creator, wants to press the reset button and finish off the world. He is fed up with humans, the gravest mistake he made in his creation. Hemanga, the golden swan of Manasarovar loves humans and is horrified that Brahma is going to erase them. He pleads with Brahma to give him a chance to prove true love exists among humans. Narada, the celestial trouble maker, sends the little bird to the kingdom of Vidarbha. He says Hemanga should unite Nala, the king of Nishadas with Damayanti, the princess of Vidharbha. But the most powerful among Gods, Kali has an eye on Damayanti.

GENRE
Fiction
NARRATOR
AN
Anand Neelakantan
LANGUAGE
ML
Malayalam
LENGTH
05:41
hr min
RELEASED
2022
March 14
PUBLISHER
Storytel Original IN
SIZE
349.5
MB